ചിയ്യാരം: ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. പാലിന്റെ കൃത്രിമത്വത്തെ പിടിക്കുന്നതിനുള്ള ചുമതല ക്ഷീരവികസന വകുപ്പിന് കൂടി നൽകണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും ആ രീതിയിൽ മുന്നോട്ടുപോകാനാണ് കരുതുന്നതെന്നും ഉദ്ഘാടനം നിർവഹിച്ചു മന്ത്രി പറഞ്ഞു.
സർക്കാർ സഹായത്തോടെ പാലിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് വിപണനംചെയ്ത് ക്ഷീര കർഷകർക്ക് കൂടുതൽ വില ലഭ്യമാകുന്ന വിധത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അധ്യക്ഷനായി. 25 വർഷത്തിലധികം സേവനമനുഷ്ഠിച്ച ജീവനക്കാരി ശാന്ത ശാന്തൻ എന്നിവരെ ആദരിച്ചു. ചിയ്യാരം ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ് ടി.കെ. ഷിജോ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, ഡിവിഷൻ കൗണ്‍സിലർ ജയപ്രകാശ് പൂവത്തിങ്കൽ, ചേർപ്പ് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ മീനു റസൽ തുടങ്ങിയവർ സംസാരിച്ചു.