വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാന്പത്തികവർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ അവതരിപ്പിച്ചു. 40,50 ,89,532 രൂപ വരവും 40,08,86,300 രൂപ ചെലവും 42,03,232 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
ശീതികരിച്ച പച്ചക്കറി മാർക്കറ്റ് നിർമാണ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെടുന്ന അഞ്ചുപഞ്ചായത്തിലേയും കാർഷിക ഉത്പന്നങ്ങൾക്ക് വിപണനം സാധ്യമാക്കുകയും ചങ്ങാലിക്കോടൻ ഹബ് സ്ഥാപിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ശീതികരിച്ച പച്ചക്കറി വിപണന കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 66,80,480 രൂപ വകയിരുത്തിയിട്ടുണ്ട്.
കൃഷിയും അനുബന്ധ മേഖലകൾക്കായി 1,37,55,480 രൂപ അടക്കം ഉത്പാദന മേഖലയിൽ 1, 48,74,080 രൂപയും മാറ്റി വച്ചിട്ടുണ്ട്. പട്ടികജാതി സമഗ്ര കോളനി വികസനത്തിനായി ഒരുകോടയും മാറ്റിവച്ചു. അങ്കണവാടികളുടെ വികസനം, കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 33,00,000 രൂപയും ആരോഗ്യ മേഖലക്ക് 47,82,800 രൂപയും നിലവിലുളള കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തിനായി 34,11,600 രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അധ്യക്ഷത വഹിച്ചു.
മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, സ്ഥിരം സമിതിഅധ്യക്ഷരായ എം. കെ. ശ്രീജ, ദീപുപ്രസാദ്, പുഷ്പ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോജ്, പി. സുശീല, പ്രീതിഷാജി, എം. മഞ്ജുള, എം.എം. സലീം, ബിജു കൃഷ്ണൻ, ബിഡിഒ എം. ഹരിദാസ്, ജോബി, കെ. അജയ്ഘോഷ് എന്നിവർ സംസാരിച്ചു.