വടക്കാഞ്ചേരി: ടൗണിൽ വാഹനാപകടം. ഓട്ടോയാത്രക്കാരന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ വടക്കാഞ്ചേരി കനറാബാങ്കിനു മുന്നിൽ മാരുതിവാൻ ഓട്ടോയിൽ ഇടിയ്ക്കുകയായിരുന്നു.ഓട്ടോയിലുണ്ടായിരുന്ന പുതുരുത്തി സ്വദേശി സൈജോയ്ക്കാണ് പരിക്കേറ്റത്. യുവാവിനെ വടക്കാഞ്ചേരി ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.