ആലുവ: കുടുംബക്കോടതി ഉദ്ഘാടന ചടങ്ങ് ഉദ്ഘാടകനെ അനുമോദിക്കുന്ന ചടങ്ങുകൂടിയായി. ഉദ്ഘാടകനായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ പാട്ന ചീഫ് ജസ്റ്റിസ് ആയി നിയമിച്ച സന്തോഷം പങ്കിട്ടാണ് സമ്മേളനത്തിനെത്തിയ വിശിഷ്ടാതിഥികളും അഭിഭാഷകരും അനുമോദനവുമായെത്തിയത്.
ചുമതല ഇതുവരെ ഏറ്റെടുത്തിട്ടില്ലാത്തതിനാൽ പദവിയിലെത്തും മുമ്പേ നടക്കുന്ന അവസാനത്തെ ചടങ്ങായി ആലുവയിലേത് മാറി. യുസി കോളജിൽ നിന്നും രസതന്ത്ര ബിരുദം എടുത്തിട്ടുള്ള ജസ്റ്റിസ് ആലുവയിലേയും മജിസ്ട്രേറ്റ് കോടതിയലേയും അനുഭവങ്ങൾ പങ്കുവച്ചു.