കൊച്ചി: രാഹുല്‍ ഗാന്ധിയുടെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സത്യഗ്രഹ സമരം സംഘടിപ്പിക്കുന്നു. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രാവിലെ 10ന് ആരംഭിക്കുന്ന സത്യാഗ്രഹം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് സമരം.