കൊച്ചി: വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വികസന വിഭാഗമായ നവദര്‍ശന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം നടന്നു. അതിരൂപതാ ആസ്ഥാനത്ത് നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വിദ്യാഭ്യാസ ഫണ്ടിലേക്കുള്ള സംഭാവനയും ആര്‍ച്ച്ബിഷപ് സ്വീകരിച്ചു. അതിരൂപത പിആര്‍ഒ ഫാ.യേശുദാസ് പഴമ്പിള്ളി, നവദര്‍ശന്‍ ഡയറക്ടര്‍ ഫാ. ജോണ്സണ് ഡിക്കുഞ്ഞ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഷാമില്‍ തൈക്കൂട്ടത്തില്‍, ഫാ. ആന്റണി അറക്കല്‍, അഡ്വ. ജെറോം വള്ളുവശേരി, ബിജു കറുകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.