തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വലിയ നോമ്പിന്റെ ഭാഗമായി നടക്കുന്ന ബൈബിൾ കൺവൻഷൻ ഇന്ന് തുടങ്ങും. വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഗാനശുശ്രൂഷ, ഏഴിന് വചനപ്രഘോഷണം - ഫാ.ബേസിൽ ജേക്കബ്. 31വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴിന് ഫാ.ബേസിൽ വർഗീസ്, ഫാ.ബിജു പണിയ്ക്കൻകുടി, ഫാ.ഷിബു കുര്യൻ, ഫാ.എബിൻ കെ. ഏലിയാസ്, ഫാ.ജോർജ് കൊടിമറ്റത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തും.