ആലുവ: ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂക്കന്നൂരിൽനിന്നു ആലുവയിലേക്ക് പ്രതിഷേധയാത്ര നടത്തി. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച യാത്ര എഫ്ബിഒഎ ട്രഷററും ജാഥാ ക്യാപ്റ്റനുമായ ജെനീബ് ജെ. കാച്ചപ്പിള്ളി നയിച്ചു. വൈകിട്ട് മഹാത്മാഗാന്ധി ടൗൺഹാളിന് മുന്നിലെ ഗാന്ധിസ്ക്വയറിൽ സമാപിച്ച പ്രതിഷേധയാത്രയ്ക്ക് എഫ്ബിഒ പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ, ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്ത്, എഐബിഒസി സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പി.ആർ. സുജിത് എന്നിവർ നേതൃത്വം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ബാങ്ക് ഓഫീസർമാർ പങ്കെടുത്തു.
ജനകീയ ബാങ്കിംഗ് നിലനിർത്തുക,വർദ്ധിപ്പിച്ച സർവീസ് ചാർജുകളും, ലോണുകളുടെ അമിത പലിശനിരക്കും പിൻവലിക്കുക, ഫെഡറൽ ബാങ്കിന്റെ സംസ്കാരം നിലനിർത്തുക, ബാങ്കിലെ തൊഴിലാളി സംഘടനകളുടെ അവകാശങ്ങളെ മാനിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധയാത്ര സംഘടിപ്പിച്ചത്.