+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സി​സ്റ്റേ​ഴ്സി​ന്‍റെ സേ​വ​ന​ങ്ങ​ൾ മഹത്തരം'

ആ​ലു​വ: എ​സ്ഡി സി​സ്റ്റേ​ഴ്സി​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദി​വ്യ​മാ​യ ക​ർ​മ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി് എ.എ​ഫ്. വ​ർ​ഗീ​സ്. അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ​യും ഹോം ​ഫ
ആ​ലു​വ: എ​സ്ഡി സി​സ്റ്റേ​ഴ്സി​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദി​വ്യ​മാ​യ ക​ർ​മ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി് എ.എ​ഫ്. വ​ർ​ഗീ​സ്. അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ​യും ഹോം ​ഫോ​ർ ദി ​ഏ​ജ്ഡ് ആ​ൻ​ഡ് ഇ​ൻ​ഫെ​മി​ന്‍റെ​യും 96ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ് മൗ​ണ്ടിൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്ഡി ​സെന്‍റ് മേ​രീ​സ് പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ റെ​യ്സി അ​ധ്യ​ക്ഷ​യാ​യി.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ചൂ​ണ്ടി സെന്‍റ് പ​യ​സ് പ​ത്താം പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ഴു​വ​ഞ്ചേ​രി, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ടോ​മി, സോ​ഷ്യ​ൽ അപ്പോസ്റ്റലറ്റ് കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ജോ​സ്‌​ന, ​സു​ഹൃ​ദ് സ​ദ​ൻ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ദി​വ്യ മു​ണ്ട​ക്ക​ൽ, ​ബി​ജു തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെന്‍റ് മേ​രീ​സ് സോ​ഷ്യ​ൽ അ​പോ​സ്റ്റോ​ലെ​റ്റ് വാ​ർ​ഷി​ക ന്യൂ​സ് പേ​പ്പ​ർ 'സൗ​ഹൃ​ദം' ജി​ല്ലാ ജ​ഡ്ജി പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ലു​ള്ള 14 സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.