മൂലമ്പിള്ളി: മൂലമ്പിള്ളി-ചിറ്റൂർ ചങ്ങാടം മുടങ്ങിയതുമൂലം ജനം വലഞ്ഞു. ശനിയാഴ്ച രാവിലെ 7.30 ന് എൻജിൻ തകരാറുമൂലം മണിക്കുറുകളാണ് ചങ്ങാട സർവീസ് മുടങ്ങിയത്. പ്ലസ് ടു പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾ ഉൾപ്പടെ യാത്രക്കാർ വലഞ്ഞു.
മണിക്കുറുകൾക്കു ശേഷം സർവീസ് ആരംഭിച്ചെങ്കിലും വൈകു ന്നേരം മൂന്നോടെ വീണ്ടും എൻജിൻ തകരാർമൂലം സർവീസ് നിലച്ചു.ചങ്ങാട സർവീസ് കാര്യക്ഷമമാക്കാൻ ചേരാനെല്ലൂർ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പഞ്ചായത്തധികൃതർ യാത്രാക്കൂലിയും പ്രവർത്തന സമയ വിവരവും പ്രദർശിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.