ആലുവ: ആലുവ നഗരസഭ 2023- 24 ബജറ്റിൽ ഒരു പുതിയ പദ്ധതികളും പ്രഖ്യാപിപ്പില്ലെന്ന് ആരോപിച്ച് ബഡ്ജറ്റ് ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയം അടക്കം നിരവധി പദ്ധതികൾ പൂർത്തീകരിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മാലിന്യസംസ്കരണത്തിന്റെ ഭാഗമായിആലുവയിലെ ഫ്ലാറ്റുകൾക്കായി ഒരു പദ്ധതിയുമില്ല. നിർദിഷ്ട ആലുവ - മൂന്നാർ റോഡ് വീതി നഗരത്തിൽ കുറയ്ക്കാൻ നഗരസഭ തയാറാകരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.