കൊച്ചി: തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ ഏതെങ്കിലുമൊരു ജൂണിയര്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് അയോഗ്യനാക്കാന്‍ കഴിയുമെങ്കില്‍ ജനാധിപത്യത്തിന് എന്താണ് അര്‍ഥമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് ചോദിച്ചു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്.
ഭരണാധികാരികളുടെ തെറ്റായ നടപടിയെ വിമര്‍ശിക്കുമ്പോള്‍ സമുദായത്തെ വിമര്‍ശിച്ചു എന്ന് പറയുന്നത് പറയുന്നവരുടെ സാമാന്യ ബുദ്ധിയുടെ പ്രശ്നമാണെന്നും സുധീരന് പറഞ്ഞു.
ഭരണാധികാരികളുടെ തെറ്റായ നടപടിയെ വിമര്‍ശിക്കുമ്പോള്‍ സമുദായത്തെ വിമര്‍ശിച്ചു എന്ന് പറയുന്നത് പറയുന്നവരുടെ സാമാന്യ ബുദ്ധിയുടെ പ്രശ്നമാണെന്നും സുധീരന് പറഞ്ഞു.