കൊച്ചി: ഇന്നലെ രാവിലെയും വൈകുന്നേരങ്ങളിലുമായി ചേര്‍ന്ന കൊച്ചി കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങള്‍ പ്രതിപക്ഷ ബഹളത്തിലും പ്രതിഷേധത്തിലും മുടങ്ങി. ബ്രഹ്മപുരം വിഷയത്തില്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു രാവിലെത്തെ കൗണ്‍സില്‍ യോഗം തടസപ്പെടുത്തിയത്. അജണ്ടയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഉച്ചയ്ക്കു ശേഷം നടന്ന കൗണ്‍സില്‍ യോഗത്തിലെ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി നടത്തിയ പ്രതിഷേധത്തിനൊടുവില്‍ അഞ്ചു മിനിറ്റിനുള്ളില്‍ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് മേയര്‍ ചെയര്‍ വിട്ടുപോയി.
ജനാധിപത്യ മര്യാദയ്ക്ക് യോജിക്കാത്ത വിധത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമെന്ന് പിന്നീട് ചേംബറില്‍ നടത്തിയ പത്രസമ്മേനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണ രീതിയില്‍ പൊതുചര്‍ച്ചയിലേക്ക് കടക്കുമ്പോഴാണ് പ്രതിഷേധം ആരംഭിക്കുന്നത്. എന്നാല്‍ ഇന്നലെ അനുശോചനപ്രമേയം വായിക്കുമ്പോഴും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിലും മേയര്‍ അമര്‍ഷം പങ്കുവച്ചു.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട അജണ്ടകള്‍ പാസാക്കുന്നതിനായിരുന്നു ഉച്ചയ്ക്ക് ശേഷം കൗണ്‍സില്‍ ചേര്‍ന്നത്. മേയര്‍ യോഗ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ തടസം ഉന്നയിച്ചു. കൗണ്‍സിലില്‍ നല്കിയ അജണ്ട ധനകാര്യ സമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചിരുന്നെന്നും എന്നാല്‍ അജണ്ടയില്‍ അക്കാര്യം രേഖപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
പ്രതിരോധിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുള്പ്പടെ രംഗത്തെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. മുദ്രവാക്യം മുഴക്കി കൗണ്‍സില്‍ നടപടികള്‍ തടസപ്പെടുത്തിയപ്പോള്‍ അജണ്ടയില്‍ ഭേദഗതികള്‍ വരുത്താമെന്ന് പറഞ്ഞ് മേയര്‍ കൗണ്‍സില്‍യോഗം അവസാനിപ്പിച്ച് മടങ്ങി.