കാക്കനാട്: കാക്കനാട് വാഴക്കാലയിൽ റോഡരികിൽ പാർക്കു ചെയ്ത കാറിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ 12ന് റോഡരികിൽ കാർ പാർക്ക് ചെയ്തു കാറുടമ റോഡിന് എതിർ വശത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മാരുതി റിറ്റ്സ് കാറിന്റെ മുൻ വശത്തു നിന്ന് തീയും പുകയും ഉയരുന്നത് കാണുന്നത്.
പെട്ടെന്ന് തന്നെ കാറിന്റെ ബോണറ്റ് ഭാഗത്തു നിന്നു തീ ആളിക്കത്തുകയായിരുന്നു. ഉടനെ തൃക്കാക്കര അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ബാറ്ററി ഷോർട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. എൻഎഡി സ്വദേശി നമ്പ്യാപറമ്പിൽ സഹീറിന്റേതാണ് കത്തിയ കാർ.