മൂവാറ്റുപുഴ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിക്കു താണിവീടൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ആബിദ് അലി, മുഹമ്മദ് റഫീക്ക്, സമീർ കോണിക്കൽ, റിയാസ് താമരപ്പിള്ളി, എബി പൊങ്ങണത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.