+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ലി​ക്കു​ഴിയിൽ സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച മൂ​ന്ന് സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം.
നെ​ല്ലി​ക്കു​ഴിയിൽ സ്മാ​ർ​ട്  അ​ങ്ക​ണ​വാ​ടി​ക​ൾ  തു​റ​ന്നു
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച മൂ​ന്ന് സ്മാ​ർ​ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.

2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 42 അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട് ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഊ​രം​കു​ഴി, ഇ​ര​മ​ല്ലൂ​ർ, ഓ​ലി​പാ​റ എ​ന്നി​വ​ട​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ടാ​ക്കി കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ വി​ന​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​സ​മോ​ൾ ഇ​സ്മാ​യി​ൽ, ഡ​യാ​ന നോ​ബി, ടി.​കെ. കു​ഞ്ഞു​മോ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​ർ വ​ട്ടേ​ക്കാ​ട​ൻ, വൃ​ന്ദ മ​നോ​ജ്, ഷെ​റ​ഫി​യ ഷി​ഹാ​ബ്, സി​ഡി​പി​ഒ പി.​വി. ഷീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.