മൂവറ്റുപുഴ: വിദ്യാരംഗം കലാ സാഹിത്യ വേദി മൂവാറ്റുപുഴ ഉപജില്ലയിലെ 2022-23 വർഷത്തെ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം നടത്തി.
മൂവാറ്റപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന സമാപന സമ്മേളനം എഴുത്തുകാരൻ സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എഇഒ ജീജ വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വാങ്മയം പ്രതിഭാ പരീക്ഷയിൽ വിജയികളായ വിദ്യാർഥികളെയും, വിദ്യാരംഗം ഉപജില്ലാതലത്തിൽ നടത്തിയ അധ്യാപക കലോത്സവത്തിൽ വിജയികളായ അധ്യാപകരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എഇഒ സീനിയർ സൂപ്രണ്ട് ഉല്ലാസ്, എച്ച്എം ഫോറം സെക്രട്ടറി മുഹമ്മദ്, വിദ്യാരംഗം ഉപജില്ലാ കണ്‍വീനർ തസ്മിൻ ഷിഹാബ്, എ.വി. ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.