വണ്ടൂർ: വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫക്കറ്റ് പരിശോധന (എല്ലാ കാറ്റഗറിയും ഉൾപ്പടെ) വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 28 ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ നടക്കും.
പരീക്ഷാർഥികൾ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ ടി.ടി.സി സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഹാൾടിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫക്കറ്റ് ലഭിച്ചതിനു ശേഷം പരിശോധനയ്ക്ക് ഹാജരായാൽ മതിയെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.