തൃശൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11-ാമത് ജില്ലാസമ്മേളനം ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും. അന്തരിച്ച ഏരിയ പ്രസിഡന്റ് ടി.വി. വർക്കിയുടെ ജന്മനാടായ കണ്ടശാംകടവിൽ നിന്നും മുരളി പെരുനെല്ലി എംഎൽഎ പൊതുസമ്മേളനനഗരിയിൽ ഉയർത്തുന്നതിനുള്ള പതാക സമിതി ജില്ലാ സെക്രട്ടറി മിൽട്ടണ്‍ ജെ. തലക്കോട്ടൂരിന് ഇന്ന് വൈകീട്ട് മൂന്നിന് കൈമാറും.
പതാകജാഥ വിവിധ യൂണിറ്റുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 5.30ന് തെക്കേ ഗോപുരനടയിൽ എത്തിച്ചേരും. തുടർന്ന് സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പതാക ഉയർത്തും.
നാളെ രാവിലെ 10.30ന് റീജിയണൽ തിയറ്റർ (ടി.വി.വർക്കി നഗറിൽ) പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി പതാക ഉയർത്തും. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
28ന് സിഎംഎസ് സ്കൂളിനു മുന്പിൽ നിന്ന് 3.30ന് ആരംഭിക്കുന്ന പ്രകടനം തെക്കേഗോപുരനടയിൽ സമാപിക്കും. സമാപന പൊതുയോഗം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും.
മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എം. ലെനിൻ, ജില്ലാ സെക്രട്ടറി മിൽട്ടണ്‍ ജെ. താലക്കോട്ടൂർ, ജില്ലാ പ്രസിഡന്റ് അജിത് ബാബു, ജില്ലാ ട്രഷറർ കെ.കെ.രാജൻ ഡയമണ്ട് എന്നിവർ പങ്കെടുത്തു.