അയ്യന്തോൾ: കളക്ടറേറ്റ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന മിൽമ സെന്ററിന്റെ നവികരിച്ച പാർലറിന്റെ ഉദ്ഘാടനം കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിച്ചു. ജില്ലാ പോലിസ് മേധാവി ഐശ്വര്യ ദോഗ്ര ആദ്യ വില്പന നടത്തി. ഡെപ്യൂട്ടി ക ളക്ടർ ടി. മുരളി ആദ്യ വില്പന ഏറ്റുവാങ്ങി. മിൽമ ചെയർമാൻ എം.ടി ജയൻ, ഭാസ്കരൻ ആദം കാവിൽ, താര ഉണ്ണികൃഷ് ണൻ, ടി.എൻ. സത്യൻ, ഷാജു വെളിയൻ, വി.ഒ. വിൽസണ്, ജെ. പുറവക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.