കാഞ്ഞാണി: ബ്യൂട്ടിപാർലറിൽ എത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. മണലൂർ മഞ്ചാടിറോഡിൽ ചിറമ്മൽ പുള്ളൂക്കാരൻ സൈയ്ഗോ ഭാര്യ ജിൻസി (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കാഞ്ഞാണിയിലെ ബ്യൂട്ടിപാർലറിൽ ഉച്ചയോടെ എത്തിയ ഇവർ ഹെന്ന ചെയ്തിരുന്നു. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഇവർ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞാണി ജനത ചോഴ്സിലെ ജീവനക്കാരിയാണ്. ഏക മകൻ: എബൽ.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞാണി ജനത ചോഴ്സിലെ ജീവനക്കാരിയാണ്. ഏക മകൻ: എബൽ.