വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജ് ദിനാഘോഷം കോളജ് മാനേജരും അതിരൂപത വികാരി ജനറാളുമായ മോൺ. ജോസ് കോനിക്കര കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കോളജ് ബർസർ ഫാ. വർഗീസ് കൂത്തൂർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ റവ. ഡോ. ഷിജു ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ചാക്കോ ചിറമ്മൽ അധ്യായന വർഷത്തെ കോളജ് റിപ്പോർട്ടും കോളജ് യൂണിയൻ സെക്രട്ടറി എൻ.ജെ. സ്നേഹ കോളജ് യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.
ജിടിഎ പ്രസിഡന്റ് സി.ഡി. മിനി, അധ്യാപക പ്രതിനിധി സി. ആൻജോർജ്, കോളജ് യൂണിയൻ ചെയർപേഴ്സൺ കെ.എസ്. ഭവ്യ എന്നിവർ സംസാരിച്ചു.
തൃശൂർ റോട്ടറി ക്ലബിന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ജിടിഎ പ്രസിഡന്റ് മിനി ചാക്കോയെ ആദരിച്ചു.തുടർന്ന് കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ച കോളജ് മാനേജർ മോൺ. ജോസ് കോനിക്കര സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപക പ്രതിനിധി ഇ. സൗമ്യ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.