തൃശൂർ: അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയെ ചെറുത്തു തോൽപിച്ചവരുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30ന് മാരാർ റോഡിലെ വൃന്ദാവൻ ഹോട്ടലിൽ നടക്കുന്ന സമ്മേളനം ഡോ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. പി. വിവേകാനന്ദൻ അധ്യക്ഷത വഹിക്കും. 1975ലെ അടിയന്തരാവസ്ഥ വിരുദ്ധ സമരചരിത്രം പുസ്തകം പി. നാരായണൻ പ്രകാശനം ചെയ്യും. കെ.വി ശ്രീധരൻ ഏറ്റുവാങ്ങും. കെ.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് എ.പി. വേണുഗോപാലൻ, ജനറൽ കണ്വീനർ കെ. ഗോപിനാഥൻ, ആർ. മോഹനൻ, സി.പി. സുബ്രഹ്മണ്യൻ, കെ.സി. സുരേഷ് എന്നിവർ പങ്കെടുത്തു.
മരുന്ന് വിതരണം നടത്തി
അന്തിക്കാട്: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ മരുന്ന് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. അതിദരിദ്ര വിഭാഗത്തിൽപെട്ട ദീർഘകാല രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കാണ് മരുന്നുകൾ വിതരണം ചെയ്തത്. അർഹരായ രോഗികൾക്ക് ആശ വർക്കർമാർ വഴി വിതരണം നടത്തും.
ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ പി.എ. ഷഫീർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ടി. സുജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേനക, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂ ലേബർ പാർട്ടി വിപുലീകരിക്കുന്നു
തൃശൂർ: ന്യൂ ലേബർ പാർട്ടി എല്ലാ മതവിഭാഗങ്ങളിലെ പാർശ്വവർക്കരിക്കപ്പെട്ട സമുദായങ്ങളെയും പരന്പരാഗത തൊഴിൽ സമുദായങ്ങളെയും മുന്നോക്ക പിന്നാക്ക ക്രൈസ്തവ, മുസ്ലീം ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിക്കുന്നു.
26ന് രാവിലെ പത്തിനു ചേരുന്ന കണ്വൻഷൻ ന്യൂ ലേബർ പാർട്ടി ദേശീയ പ്രസിഡന്റ് വി.കെ. വിക്രമൻ ഉദ്ഘാടനം ചെയ്യും.