ചാവക്കാട്: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഉന്നംവച്ചാണ് കേന്ദ്രസർക്കാർ സഹകരണ നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും അതിനെതിരേ പാർലമെന്റിനകത്തും പുറത്തും പോരാടുമെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു.
ചാവക്കാട് ഫിർകാ സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച പഞ്ചവടി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഇന്റർ സ്റ്റേറ്റ് സഹകരണ ബാങ്കുകൾ കേരളത്തിലെ സഹകരണ മേഖലക്ക് ആപത്താണ്. കൊള്ളപ്പലിശ മാഫിയകളിൽ നിന്ന് കേരളത്തെ രക്ഷിച്ചത് സഹകരണ പ്രസ്ഥാനമാണെന്നും എംപി പറഞ്ഞു.
റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, ബാങ്ക് ഡയറക്ടർ സലാം വെന്മേനാട്, ബാങ്ക് സെക്രട്ടറി ടി. വിജയകൃഷ്ണൻ, എ.സി. ബാലകൃഷ്ണൻ, ആർ.പി. ബഷീർ, വി. വേണുഗോപാൽ, റാഫി വലിയകത്ത്, എച്ച്.എം. നൗഫൽ, പി.എം. സൈദാലി തുടങ്ങിയവർ പ്രസംഗിച്ചു.