ചേർപ്പ്: കൊച്ചിൻ ദേവസ്വം ബോർഡും ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റും ഏർപ്പെടുത്തിയ അഡ്വ. എം.പി. സുകുമാരൻ സ്മാരക പുരസ്കാരത്തിനു മേളകുലപതി കേളത്ത് അരവിന്ദാക്ഷൻ മാരാർ അർഹനായി. 15,000 രൂപയും, പ്രശസ്തി പത്രവും മടങ്ങുന്നതാണ് പുരസ്കാരം. 31ന് വൈകീട്ട് 5.30ന് പെരുവനം ദേവസ്വം ഓഫീസ് പരിസരത്തുവച്ച് കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. എം. കെ. സുദർശൻ പുരസ്കാരം സമർപ്പിക്കും.
രാഹുലിന്റെ അറസ്റ്റ്:
വായ്മൂടിക്കെട്ടി
പ്രതിഷേധിച്ചു
തൃശൂർ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ല വ്യാപകമായി കോണ്ഗ്രസ് പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. ജനാധിപത്യ സംവിധാനങ്ങളെ ഇല്ലായ്മ ചെയ്ത് നരേന്ദ്ര മോദിയും സംഘപരിവാറും നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് ഐ.പി പോൾ നേതൃത്വം നൽകി. സി.എസ്. ശ്രീനിവാസൻ, പുത്തൂരിൽ ജെയ്ജു സെബാസ്റ്റ്യൻ, കുന്നംകുളത്ത് കെ. ജയശങ്കർ, മുതുവറയിൽ വി.ഒ ചുമ്മാർ, സുനിൽ ഗോപാൽ എന്നിവർ നേതൃത്വം നൽകി.