ചാലക്കുടി: കരൾ നൽകാൻ ഭാര്യയുണ്ട്, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ഗൃഹനാഥൻ കാരുണ്യം തേടുന്നു.
നഗരസഭ 36 ാം വാർഡിൽ പോട്ട ചങ്കൻ അന്തോണിയുടെ മകൻ ജോജുവാണ് (47) സുമനസുകളുടെ സഹായം തേടുന്നത്. കരൾ രോഗബാധിതനായ ജോജു എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്.
കരൾ മാറ്റിവച്ചാൽ മാത്രമേ ജോജുവിന് ജീവൻ നിലനിർത്താൻ കഴിയുകയുള്ളു. ഭാര്യ സിന്ധുവാണ് ജോജുവിന് കരൾ നല്‍കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കും 40 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. നിർധന കുടുംബാഗമായ ജോജുവിന് ഈ തുക കണ്ടെത്താൻ കഴിയില്ല. മത്സ്യക്കച്ചവടം നടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്.
വൃദ്ധരായ മാതാപിതാക്കളും വിദ്യാർഥികളായ രണ്ടു മക്കളും അടങ്ങുന്ന കു ടുംബത്തിന്റെ അത്താണിയാണ് ജോജു. സുമനസുകളുടെ സഹായം മാത്രമാണ് ഏക പ്രതീക്ഷ. ജോജുവിന്റെ പരിതാപകരമായ അവസ്ഥ അറിഞ്ഞ് നാട്ടുകാർ ചികിത്സാ സഹായനിധി രൂപികരിച്ചിരിക്കയാണ്.
നഗരസഭ ചെയർമാൻ എബി ജോർജ് രക്ഷാധികാരിയും വാർഡ് കൗണ്‍സിലർ ബെറ്റി വർഗീസ് ചെയർമാനും ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡ ന്റ് വി.എൽ. ജോണ്സണ് ജനറൽ കണ്‍വീനറുമായാണ് സഹായ നിധി രൂപികരിച്ചിരിക്കുന്നത്.
ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ 170801000 73801, IFC FDRL0001708 അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ പേ നന്പർ 9745575388 ഭാര്യ സിന്ധുവിന്റെ പേരിലാണ്.