അന്നമനട: ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി 9-ാം വാർഡിൽ ക്വാളിറ്റി സിമന്റ് ബ്രിക്കിനു സമീപം ഒരേക്കറോളം ഭൂമിയിൽ ഉണങ്ങിയ പുല്ലിനു തീ പിടിച്ചു. വെയിലിനു കാഠിന്യമേറിയ പശ്ചാത്തലത്തിൽ പുല്ലുകൾ പൂർണമായും ഉണങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്സാണു തീ അണച്ചത്. ഫയർഫോഴ്സ് ജീവനക്കാരായ സി.ആർ. രതീ ഷ്, ടി.എസ്. അജയൻ, പി.എസ്. സന്തോ ഷ്കുമാർ, വി.ആർ. രജീഷ്, രോഹിത്. കെ. ഉത്തമൻ, യു. അനൂപ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.