കൊച്ചി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലുമടക്കം നടന്നു.
ആലുവ: രാഹുൽ ഗാന്ധിയെ ആയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. സിറാജ് ചേനക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി രാജേഷ് പുത്തനങ്ങടി, സുധീഷ് കപ്രശേരി, പി.എച്ച്. അസ്ലം തുടങ്ങിയവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ജനാധിപത്യത്തെ അട്ടിമറിച്ച നരേന്ദ്ര മോഡി സർക്കാരിനെതിരെ ആലുവയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധവും, ആർഎംഎസ് ഓഫീസിലേക്ക് മാർച്ചും നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡിസിസി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, വി.പി. ജോർജ്, കെ.കെ. ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.