മൂവാറ്റുപുഴ : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ആർഎംഒ ഡോ. എൻ.പി. ധന്യ നിർവഹിച്ചു. ജനറൽ ആശുപത്രി കാന്പസിൽ നടന്ന യോഗത്തിൽ മൂവാറ്റുപുഴ റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ബാബു ജോർജ് എബ്രഹാമിന് ആംബുലൻസിന്റെ താക്കോൽ കൈമാറി.
യോഗത്തിൽ നഗരസഭാംഗം ജിനു മടേയ്ക്കൽ, റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി പി.ജെ. മത്തായി, മുൻ ചെയർമാൻ സി.വി. പോൾ ചാത്തക്കണ്ടം, ട്രഷറർ ചാർലി ജെയിംസ്, കമ്മിറ്റിയംഗങ്ങളായ എം.എൻ. സുരേഷ്, കെ.ആർ. ഫ്രെഡി, എൽദോ ബാബു വട്ടകാവിൽ, ഷമീർ പെരുമറ്റം, രാജേഷ് അലക്സ്, ജെയിംസ് മാത്യു, ജേക്കബ് തോമസ് ഇരമംഗലത്ത്, റെഡ് ക്രോസ് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.