മൂവാറ്റുപുഴ : നഗരത്തെ മാലിന്യമുക്തമായ മാതൃക നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലീൻ മൂവാറ്റുപുഴ എന്ന സംഘടന അവാർഡുകൾ പ്രഖ്യാപിച്ചു. നഗരസഭയും ഹരിത കർമസേനയും സംയുക്തമായി സജ്ജമാക്കിയിട്ടുള്ള മാലിന്യ നിർമാർജന പദ്ധതിയെ അതിന്റെ പൂർണതയിലേക്ക് എത്തിക്കുവാൻ കാര്യക്ഷമമായ മാലിന്യനിർമാർജനം നിർവഹിക്കുന്ന സ്വയംഭരണ സ്ഥാപനത്തിലെ വാർഡുകൾക്ക് പാരിതോഷികങ്ങളും പ്രഖ്യാപിച്ചു.
നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന വാർഡുകളിലെ നഗരസഭാംഗങ്ങൾക്ക് ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 30,000 രൂപ, മൂന്നാം സമ്മാനം 20,000 രൂപ ഇതോടൊപ്പം ഫലകങ്ങളും നൽകും. വ്യാപാര സ്ഥാപനങ്ങൾക്കും പാരിതോഷികങ്ങളും ഫലകങ്ങളും നൽകും.
ഓഗസ്റ്റ് 15ന് മൂവാറ്റുപുഴയിൽ നടക്കുന്ന പൊതുചടങ്ങിൽ സമ്മാനദാതാക്കളെ പ്രഖ്യാപിച്ച് പാരിതോഷികങ്ങളും ഫലകങ്ങളും നൽകും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് മാലിന്യനിർമാർജനത്തിനു വേണ്ടി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും യോഗത്തിലാണ് ക്ലീൻ മൂവാറ്റുപുഴ എന്ന സംഘടനയ്ക്ക് വേണ്ടി റവ. ഡോ. ആന്റണി പുത്തൻകുളമാണ് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചത്.