+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​ദി​ഷ്ട മോ​ഡേ​ണ്‍ ഗ്യാ​സ് ക്രി​മ​റ്റോ​റി​യം പ​ദ്ധ​തി പ്ര​ദേ​ശം ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു

കോ​ത​മം​ഗ​ലം : നി​ർ​ദി​ഷ്ട മോ​ഡേ​ണ്‍ ഗ്യാ​സ് ക്രി​മ​റ്റോ​റി​യം പ​ദ്ധ​തി പ്ര​ദേ​ശം ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ കു​ന്പ​ള​ത്തു​മു​റി​യി​ലാ​ണ് മോ​ഡേ​ണ്‍ ഗ്യാ​സ് ക്രി​മ​റ്റോ​റി​
നി​ർ​ദി​ഷ്ട മോ​ഡേ​ണ്‍ ഗ്യാ​സ്  ക്രി​മ​റ്റോ​റി​യം പ​ദ്ധ​തി പ്ര​ദേ​ശം  ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു
കോ​ത​മം​ഗ​ലം : നി​ർ​ദി​ഷ്ട മോ​ഡേ​ണ്‍ ഗ്യാ​സ് ക്രി​മ​റ്റോ​റി​യം പ​ദ്ധ​തി പ്ര​ദേ​ശം ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ കു​ന്പ​ള​ത്തു​മു​റി​യി​ലാ​ണ് മോ​ഡേ​ണ്‍ ഗ്യാ​സ് ക്രി​മ​റ്റോ​റി​യ​ത്തി​നാ​യി​ട്ടു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ല​കൊ​ടു​ത്ത് വാ​ങ്ങി​യ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്തി​ൽ 65 സെ​ന്‍റിലാണ് ക്ര​മി​റ്റോ​റി​യം നി​ർ​മിക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. നാ​ല് കോ​ടി ചെ​ല​വ് വ​രു​ന്ന ഗ്യാ​സ് ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ​യ്ക്ക് കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്.
ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ശ്രീ​ദേ​വി, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ൻ​സ​ൽ ഐ​സ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.