മൂലമറ്റം: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. തടിയംപാട് പള്ളി വികാരി ഫാ. ജോബിനുൾപ്പെടെയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നു പേരേയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് ഒരാളെ കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ അറക്കുളം മൈലാടിയിലായിരുന്നു അപകടം.
കോളപ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു
കുടയത്തൂർ: കോളപ്ര ജംഗ്ഷനു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 8.45 നായിരുന്നു സംഭവം. മൂലമറ്റം ഭാഗത്തേക്കു പോയ ലോറിയെ മറ്റൊരു കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈ സമയം എതിർദിശയിൽനിന്നു വന്ന ഇരുചക്രവാഹനം റോഡിൽ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഇതേ സമയം മൂലമറ്റം ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാർ അപകടംകണ്ട് വാഹനം നിർത്തിയപ്പോൾ തൊട്ടുപിന്നിൽ വന്ന സ്കൂട്ടർ ഇതിലിടിച്ചു മറിഞ്ഞു. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ വിദ്യാർഥിനികളാണ് സ്കൂട്ടറിൽ യാത്ര ചെയ്തത്. മൂന്നു ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു.
ബൈക്കപകടത്തിൽ വിദ്യാർഥിക്കു പരിക്ക്
കാഞ്ഞാർ: സെന്റ് ജോസഫ്സ് എൽപി സ്കൂളിനു സമീപം ടിപ്പറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിനു പരിക്കേറ്റു. മൂലമറ്റം സെന്റ് ജോസഫ് കോളജ് വിദ്യാർഥി ഡിയോണി(230)നാണ് പരിക്കേറ്റത്. കോളേജ് ഡേ ആഘോഷങ്ങൾ കഴിഞ്ഞ് തിരികെ വരുന്ന വഴിയായിരുന്നു അപകടം. ഡിയോണിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. കാഞ്ഞാർ പോലീസിന്റെ വാഹനത്തിലാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.