വരന്തരപ്പിള്ളി: ചാരായവും വിദേശമദ്യവുമായി യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വേലൂപ്പാടം പടപറന്പിൽ വീട്ടിൽ ക്രിസ്റ്റി(44)യെയാണ് അറസ്റ്റ് ചെയ്തത്.
വരന്തരപ്പിള്ളി ബാറിന് മുൻവശത്തുവച്ച് പോലീസിനെ കണ്ട് ക്രിസ്റ്റി ഇരുചക്രവാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്റർ ചാരായവും ആറു ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും കണ്ടെടുത്തു.
തുടർന്ന് വേലൂപ്പാടത്തുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.