ഗുരുവായൂര്‍: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം തൈക്കാട് കുക്കിലിയാര്‍ ലൈനില്‍ ശിവകൃപ വീട്ടില്‍ ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. ഗുരുവായൂരിലെ ഹോട്ടലുടമകളെ വിളിച്ച് ഹോട്ടലുകളില്‍ ഫുഡ് സേഫ്റ്റിക്കാര്‍ പരിശോധനക്ക് കയറാതിരിക്കണമെങ്കില്‍ 15,000 രൂപ നല്കിയാല് പ്രശ്നങ്ങളില്ലാതെ നോക്കാമെന്നും അല്ലെങ്കില്‍ പ്രശ്നമാകുമെന്നുമായിരുന്നു ഭീഷണി.
ഗുരുവായൂര്‍ ടെമ്പിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശാനുസരണം എസ്ഐ ഐ.എസ്. ബാലചന്ദ്രനാണ് ഇയാളെ അറസ്റ്റു ചെയ്ത്.
ഗുരുവായൂര്‍ ടെമ്പിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശാനുസരണം എസ്ഐ ഐ.എസ്. ബാലചന്ദ്രനാണ് ഇയാളെ അറസ്റ്റു ചെയ്ത്.