വേലൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി വേലൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനാധ്വാനത്തിൽ ഒരുങ്ങിയത് മൂന്നു ഫാം പോണ്ടുകൾ. ജലദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ ഫാം പോണ്ടുകൾ യാഥാർഥ്യമാക്കിയത്. ജലസംരക്ഷണത്തോടൊപ്പം മണ്ണ് സംരക്ഷണം, മത്സ്യകൃഷി പ്രോത്സാഹനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എട്ടു മീറ്റർ നീളവും നാലര മീറ്റർ വീതിയും മൂന്നു മീറ്റർ ആഴവുമുള്ളതാണ് ഫാം പോണ്ടുകൾ. 1.32 ലക്ഷം രൂപ വീതമാണ് ഓരോ ഫാം പോണ്ടുകൾക്കും വേണ്ടി വിനിയോഗിച്ചത്.
ഫാം പോണ്ടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കർമല ജോണ്സണ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷേർളി ദിലീപ്കുമാർ, വാർഡ് മെന്പർ പി.എ. സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ, ബിഡിഒ കെ.എം. വിനീത്, വിഇഒ പി.സി. രശ്മി, എൻആർഇജി എൻജിനീയർ സുരഭി വിനോദ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.