ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം ജംഗ്ഷനിൽ ചോളത്തണ്ടുകൾ കയറ്റിവന്ന ലോറി മറിഞ്ഞു. ഡ്രൈവറും രണ്ട് തൊഴിലാളികളും പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. പുലർച്ചെ 5.30 നായിരുന്നു അപകടം.
പൊള്ളാച്ചിയിൽ നിന്നും അടിച്ചിലിയിലെ ഫാമിലേക്ക് ചോള ത്തണ്ടുകൾ കയറ്റി വരികയായിരുന്നു ലോറി. ദേശീയ പാതയിൽ നിന്നും പഴയ എൻഎച്ചിലേക്ക് തിരിഞ്ഞപ്പോഴാണ് ലോറി മറിഞ്ഞത്. ദേശീയ പാതയും പഴയ എൻഎച്ചും തമ്മിലുള്ള ഉയരവ്യ ത്യാസമാണ് അപകടത്തിനു കാരണം.
രണ്ട് റോഡുകളുടെയും ഉയര വ്യത്യാസം അപകടരമായി മാറിയിരിക്കയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ നിർത്തി സാവധാനത്തിലാണു റോഡിലേക്ക് ഇറങ്ങുന്നത്. അടിയന്തരമായി അപാകത പരിഹരിച്ചില്ലെങ്കിൽ ഇവിടെ അപകടങ്ങൾ പതിവാകും.