+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

ചളിങ്ങാട്: കയ്പമംഗലം ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ബൈജു ചേരിമല മുഖ്യകാർ
മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
ചളിങ്ങാട്: കയ്പമംഗലം ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ബൈജു ചേരിമല മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കലവറ നിറയ്ക്കലും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇന്നു രാത്രി 7.30 ന് പ്രസീദ ചാലക്കുടി അവതരിപ്പിക്കുന്ന ഫോക്ക് മെഗാ ഷോ, നാളെ രാത്രി 7.30ന് സിനിമാ പ്രദർശനം മാളികപ്പുറം, 26 ന് രാത്രി ഏഴിന് ഭജന, 27 ന് രാവിലെ 10ന് കാവടി വരവ്, രാത്രി എട്ടിന് വിളക്കെഴുന്നള്ളിപ്പ്, തുടർന്ന് കാവടി വരവ്, 28 ന് രാവിലെ ഒന്പതിന് പ്രഭാത ശീവേലി, വൈകീട്ട് 4.30ന് പകൽപ്പൂരം, രാത്രി ഒന്പതിന് പള്ളിവേട്ട, 29 ന് രാവിലെ എട്ടിന് ആറാട്ട് തുടങ്ങിയവ ഉണ്ടാകും.