ഇരിങ്ങാലക്കുട: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനവും വനമിത്ര പുരസ്കാര സമർപ്പണവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ മുനിസിപ്പൽ ചെയർമാൻ സോണിയ ഗിരി നിർവഹിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ ബി. സജീഷ്കുമാർ അധ്യക്ഷത വഹിച്ചു.
ജൈവ വൈവിധ്യ സംരക്ഷണത്തിനു സ്തുത്യർഹമായ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേരളത്തിൽ വനംവകുപ്പു നൽകിവരുന്ന അംഗീകാരമായ വനമിത്ര പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് അർഹരായത്.
തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.എൻ. അനൂപ് മുഖ്യാതിഥി യായിരുന്നു. ഐഎഫ്എസുകാ രായ ആർ. കീർത്തി, സാംബുദ്ധ മജുംദാർ, മുൻ വനമിത്ര പുരസ് കാര ജേതാവ് വി.കെ. ശ്രീധരൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറന്പിൽ, കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി സിംഎംഐ എന്നിവർ പ്രസംഗിച്ചു.