അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ കറുകുറ്റി പഞ്ചായത്തില്‍ മുരിങ്ങൂര്‍ ഏഴാറ്റുമുഖം റോഡിന് ഒരു കോടി എണ്‍പത് ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു. റോഡിന്റെ മുന്നൂര്‍പ്പിള്ളി മുതല്‍ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വരെയുള്ള ഭാഗം പുനര്നിര്മിക്കുവാനാണ് തുക അനുവദിച്ചിരിക്കുന്നത്.
നിരവധി ആളുകള്‍ ദിവസേന എത്തിച്ചേരുന്ന പ്രകൃതി ഗ്രാമത്തിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിലായത് ചൂണ്ടിക്കാണിച്ച് എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.
ഈ റോഡില്‍ കാലപ്പഴക്കം ചെന്ന് കേടുപാട് സംഭവിച്ച മൂന്ന് കല്‍വര്‍ട്ടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റോജി എം. ജോണ്‍ എംഎല്‍എ പറഞ്ഞു.
തുന്പിച്ചാൽ പാടശേഖരത്തിൽ തീപിടിത്തം
ആലുവ: കൊയ്ത്ത് പൂർത്തിയായ തുമ്പിച്ചാൽ പാടത്ത് തീപിടിത്തം. ആലുവയിൽനിന്ന് ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് തീപിടിത്തം. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ പാടശേഖരത്തിൽ കഴിഞ്ഞ ദിവസമാണ് കൊയ്ത്ത് പൂർത്തിയായത്.
ഇവിടെ ശേഖരിച്ചിരുന്ന വൈക്കോൽ കെട്ടിനാണ് തീപിടിച്ചത്. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. കുട്ടമശേരി സൂര്യ പുരുഷ സ്വയം സഹായ സംഘം കൃഷിയിറക്കിയ പാടശേഖരമാണ് തുമ്പിച്ചാൽ. ഫയർഫോഴ്സും സംഘാംഗങ്ങളും ചേർന്ന് ഉടൻ തീയണച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.