കോതമംഗലം : നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ബസ് സ്റ്റാൻഡിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. യാത്രികർക്ക് സൗജന്യമായി കുടിവെള്ളവും, സംഭാരവും, തണ്ണിമത്തനും, ഒആർഎസ് ലായനിയും ഉൾപ്പെടെ നൽകുന്ന കേന്ദ്രമാണ് തണ്ണീർപ്പന്തൽ. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, ബിൻസി തങ്കച്ചൻ, രമ്യ വിനോദ്, സിജോ വർഗീസ്, നഗരസഭാംഗങ്ങളായ പി.ആർ. ഉണ്ണികൃഷ്ണൻ, എൽദോസ് പോൾ, റോസിലി ഷിബു, നഗരസഭ ഉദ്യോഗസ്ഥർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ മേഖലയിലും തണ്ണീർപ്പന്തലുകൾ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.