കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് ഇവിഎം ഗ്രൂപ്പ് 10 ലക്ഷം രൂപയുടെ ധനസഹായം നൽകി. ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുമാണ് തുക കൈമാറിയത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇവിഎം ഗ്രൂപ്പ് ചെയർമാൻ ഇ.എം. ജോണി, ഡയറക്ടർ ഡോ. സേവ്യർ മാത്യു എന്നിവരിൽ നിന്നും ആന്റണി ജോണ് എംഎൽഎ തുക ഏറ്റുവാങ്ങി.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, ബിൻസി തങ്കച്ചൻ, സിജോ വർഗീസ്, രമ്യ വിനോദ്, നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, ആശുപത്രി സൂപണ്ട് ഡോ. സാം പോൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം കോതമംഗലം നഗരസഭയ്ക്ക് ഇവിഎം ഗ്രൂപ്പ് ഒരു ആംബുലൻസും നൽകിയിരുന്നു.