മൂവാറ്റുപുഴ: ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളജും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊച്ചി തൃപ്പുണിത്തറ, ഗ്രേറ്റർ കൊച്ചി, മലനാട് എന്നീ ബ്രാഞ്ചുകളും സംയുക്തമായി അന്നൂർ ഡെന്റൽ കോളജിൽ വദനാർബുദം തുടക്കത്തിൽ കണ്ടെത്തുക എന്ന വിഷയത്തെക്കുറിച്ച് ദ്വിദിന പ്രവൃത്തി പരിചയശാല സംഘടിപ്പിച്ചു.
ഇരുനൂറിൽപരം ദന്ത ഡോക്ടർമാർ പങ്കെടുത്ത ശില്പശാലയിൽ അന്നൂർ ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. ജിജു ജോർജ്, ബേബി, കാൻസർ ചികിത്സ വിദഗ്ദ്ധരായ ഡോ. മൗനി കുര്യാക്കോസ്, ഡോ. ദീപു ജോർജ്, ഡോ. സംസം സണ്ണി, ഡോ. പ്രിയ തോമസ് എന്നിവർ ക്ലാസ് നയിച്ചു. ശില്പശാലയിൽ പങ്കെടുത്ത എല്ലാവർക്കും പഞ്ച് ബയോപ്സി, നിർമിതബുദ്ധി കേന്ദ്രികൃത ഓട്ടോ ഫ്ലൂറസെൻസ് ടെസ്റ്റ്, ബ്രഷ് ബിയോപ്സി എന്നിവയിൽ പരീശീലനം നൽകി.