+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​സ്എ​സ്പി​യു ജി​ല്ലാ സ​മ്മേ​ള​നം

മൂ​ല​മ​റ്റം: നൂ​റു​ക​ണ​ക്കി​നു പെ​ൻ​ഷ​ൻ​കാ​ർ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​ത്തോ​ടെ കെഎ​സ്എ​സ്പി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ദ്ര​നീ​ലം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
കെഎ​സ്എ​സ്പി​യു ജി​ല്ലാ സ​മ്മേ​ള​നം
മൂ​ല​മ​റ്റം: നൂ​റു​ക​ണ​ക്കി​നു പെ​ൻ​ഷ​ൻ​കാ​ർ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​ത്തോ​ടെ കെഎ​സ്എ​സ്പി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ദ്ര​നീ​ലം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​കെ. മാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​മ​ത്താ​യി, വി.​എ​സ്. ഷം​സു​ദീ​ൻ, കെ.​കെ. സു​കു​മാ​ര​ൻ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് സ്വാ​ഗ​ത​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. ഗോ​പാ​ല​പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്നു ന​ട​ന്ന സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ശി​വ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. ര​ഘു​നാ​ഥ​ൻ​നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. ആ​ന്‍റ​ണി മു​നി​യ​റ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, പി.​ഡി. ദാ​നി​യേ​ൽ, എ​ൻ.​പി. പ്ര​ഭാ​ക​ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ത്ര​ചി​കി​ത്സാ​ക്യാ​ന്പ്

ക​രി​ങ്കു​ന്നം: കോ​സ്മോ പോ​ളി​റ്റ​ൻ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും തൊ​ടു​പു​ഴ അ​ഹ​ല്യാ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ​ക്യാ​ന്പ് നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു വ​രെ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ഫോ​ണ്‍: 9947458655.