മട്ടാഞ്ചേരി: ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ പള്ളുരുത്തി സ്വദേശിയായ വിദ്യാർഥി മരിച്ചു. പള്ളുരുത്തി പുല്ലാർ ദേശം റോഡിൽ കുറുപ്പശേരി അഗസ്റ്റിന്റെ മകൻ ജെസ്വിൻ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകട വാർത്ത സംബന്ധിച്ച വിവരം പള്ളുരുത്തിയിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്. സംസ്കാരം ഇന്ന് 10ന് ചിറക്കൽ സെന്റ് ജോസഫ് പള്ളിയിൽ. ബംഗളൂരു ചെന്നെ സമുദ്ര ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് മരിച്ച ജെസ്വിൻ. അമ്മ: ഗ്ലോറിയ. സഹോദരി: ട്രീസ ടാനിയ.