കൊടകര: മുള്ളൂർക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ സപ്ലൈകോ പാഡി ഫീൽഡ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതി മരിച്ചു. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. കൊടകര പാറക്കാട്ടിൽ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കൊടകരയിൽ നിന്ന് ചെറുതുരുത്തിയിലേക്ക് പോകുന്പോഴായിരുന്നു അപകടം.
തൃശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിൽ മുള്ളൂർക്കര ബൈക്ക് ഹൗസിനു സമീപം സുമിയുടെ ഭർത്താവ് പ്രശാന്ത് സ്കൂട്ടിയിൽ നിന്നിറങ്ങി സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ സ്കൂട്ടിയിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയിൽ ഇരുന്നിരുന്ന സുമിയും വാഹനവും റോഡിലേക്ക് തെറിച്ചു വീണു. ഈ സമയം അതുവഴി വന്നിരുന്ന ബൊലേറോ കാറിനടിയിൽ സുമി പെടുകയായിരുന്നു.
ഉടൻ തന്നെ മുള്ളൂർക്കരയിലുള്ള ആംബുലൻസ് എത്തി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നപസ്യ, നവന്യ.