കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ജോലികള്‍ക്കായി സോണ്ട നിയമവിരുദ്ധമായി ഉപകരാര്‍ നല്‍കിയത് നിയമപുസ്തകം വില്‍ക്കുന്ന സ്ഥാപനത്തിനാണെന്ന ആരോപണവുമായി മുന്‍ മേയര്‍ ടോണി ചമ്മണി. സോണ്ട ഉപകരാര്‍ നല്‍കിയെന്ന് താന്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും ടോണി ചമ്മണി മാധ്യമങ്ങളോട് പറഞ്ഞു.
മേയര്‍, സോണ്ട എംഡി രാജ്കുമാര് ചെല്ലപ്പന്‍പിള്ള, സിപിഎം നേതാക്കള്‍ എന്നിവര്‍ നിരന്തരമായി മേയറുടെ ഓഫീസിലും ലെനിന് സെന്ററിലും നടത്തിയ ഗൂഢാലോചനയുടെ ഭഗമായാണ് ഉപകരാര്‍ നല്‍കിയത്. വെങ്ക്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള നിയമപുസ്തകം വില്‍ക്കുന്ന സ്ഥാപനത്തിന് മലിന്യ സംസ്കരണവുമായോ,ബയോമൈനിംഗുമായോ യാതൊരു ബന്ധവുമില്ല.
നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കും. സംഭവത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിന്റെ അറിവോടെയാണ് സോണ്ടയ്ക്ക് ബയോമൈനിംഗിനുള്ള കാലാവധി കോര്പറേഷന് നീട്ടി നല്‍കിയത്. ഇത് നിയമവിരുദ്ധമാണ്. കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ വേസ്റ്റ് ടു എന്‍ജി പ്ലാന്റിനും കരാര്‍ സോണ്ടയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ജര്‍മന്‍ കമ്പനിയുമായി ചേര്‍ന്നായിരുന്നു ഈ കരാര്‍. ജര്‍മന്‍ കമ്പനി നലവില്‍ സോണ്ടയുമായി പിരിഞ്ഞു. ഇതോടെ കരാര്‍ അസാധുവായി.
കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ രേഖകള്‍ കടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കോര്പറേഷന് സെക്രട്ടറിക്ക് രേഖാമൂലം നല്കിയ അപേക്ഷ പ്രകാരം ലഭിച്ച രേഖകളുടെ പകര്‍പ്പാണ് അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും ടോണി ചമ്മണി പറഞ്ഞു.