കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി സ്ത്രീപക്ഷ നവകേരളം തുടർ പ്രവർത്തനങ്ങൾക്കുള്ള വാർത്താ ബോർഡുകൾ സ്ഥാപിച്ചു. സ്ത്രീധനത്തിനും സ്ത്രീധന പീഡനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കുടുംബശ്രീയിലൂടെ നടപ്പാക്കിയ ബൃഹത് കാമ്പയിനാണ് സ്ത്രീപക്ഷ നവകേരളം. ജെൻഡർ അവബോധ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 18 വാർഡുകളിലും വാർത്താ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളും നിയമ ബോധവത്കരണവും ഉൾപ്പെടെയുള്ള ആശയങ്ങൾ ഓരോ ആഴ്ചയിലും വാർത്താ ബോർഡുകളിൽ പ്രദർശിപ്പിക്കും. കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിനാണ് മേൽനോട്ട ചുമതല. പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജമീല ഷംസുദീൻ, രമ്യ നിഷാന്ത്, ശാലു അനു തുടങ്ങിയവർ പങ്കെടുത്തു.