മൂവാറ്റുപുഴ: നിർമല ഫാർമസി കോളജിലെ നേചർ ക്ലബിന്റെ നേതൃത്വത്തിൽ ലോക ജലദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ഇരുപതോളം വിദ്യാർഥികൾ ആവോലി പഞ്ചായത്തിലെ മുപ്പതോളം വീടുകളിൽ എത്തി ജലസംരക്ഷണ ബോധവത്കരണ ക്ലാസെടുക്കുകയും ലഘു ലേഖകൾ നൽകുകയും ചെയ്തു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് പുല്ലോപിള്ളിൽ, പ്രിൻസിപ്പൽ ആർ. ബദ്മനാഭാൻ, കോ ഓർഡിനേറ്റർ ഡോണ മരിയ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
പോത്താനിക്കാട്: ലോക ജല ദിനാചരണത്തിന്റെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം റോസിലി ജോര്‍ജിന്റെ പുരയിടത്തില്‍ നിര്‍മിച്ച ഫാം പോണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലേത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 1000 കുളങ്ങളില്‍ ഒന്നാണിത്. വൈസ് പ്രസിഡന്റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടോമി ഏലിയാസ്, ഡോളി സജി എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂർക്കാട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 1000 കുളങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര നിർവഹിച്ചു. പഞ്ചായത്തംഗം സണ്ണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയര്‍ മനു മുരളി, ഓവര്‍സീയര്‍ നിഖില്‍ കെ. ജോയി തുടങ്ങിയവർ നേതൃത്വം നൽകി.