മൂവാറ്റുപുഴ: കേരളം വിദ്യാഭ്യാസ സാംസ്ക്കാരിക കാര്യങ്ങളിലും ആതുര ശുശ്രൂഷാ രംഗത്തും മാതൃകാപരമായ മുന്നേറ്റത്തിലാണെന്നത് മിഥ്യാഭിമാനം മാത്രമെന്നു ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസിലർ എം.സി. ദിലീപ്കുമാർ. മൂവാറ്റുപുഴ സിറ്റിസൺസ് ഡയസ് സിൽവർ ജൂബിലി പരിപാടികളുടെ ഭാഗമായിസംഘടിപ്പിച്ച സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചെയർമാൻ പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ലത്തീഫ് എഴുതിയ ‘പൂച്ചക്കുട്ടിയുടെ പ്രണയ മെയിലുകൾ' കഥാപുസ്തകം പ്രകാശനം ചെയ്തു. പ്രഫ.എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. സിനി ബിജു, എം.കെ.ഹരികുമാർ, റവ.ഡോ. ആന്റണി പുത്തൻകുളം, എൻ.രമേശ്, പി.എ.അബ്ദുൽ സമദ്, വി.എ. രാജൻ, സി.രവികുമാർ, വി.വി. ഐസക്ക് എന്നിവർ പ്രസംഗിച്ചു.