മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പോയാലിമല ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പായിപ്ര പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം നടത്തി. മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ സംഘടിപ്പിച്ച യോഗം സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സിപിഎം മുളവൂര്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. മുരളി അധ്യക്ഷത വഹിച്ചു.
റിയാസ് ഖാന്, ഒ.കെ.മുഹമ്മദ്, ആര്.സുകുമാരന്‍, പി.വി.ജോയി, ഇ.ബി.ജലാല്‍, സക്കീര്‍ ഹുസൈന്, ടി.എം. ജലാലുദീന്‍, റെജീന ഷിഹാജ്, ദീപ റോയി, എം.എ. നൗഷാദ്, എ.ടി. സുരേന്ദ്രന്, ഇ.എം. ഷാജി, സാജിത, ബെസി എല്‍ദോ, ജയശ്രീ ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.